ആശ്വാസ ധനസഹായം അനുവദിക്കണം: കേരള തണ്ടാൻ മഹാസഭ

Saturday 11 April 2020 12:26 AM IST

ഓച്ചിറ: ലോക്ക്‌ ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന മരംകയറ്റ തൊഴിലാളികൾക്ക് സർക്കാർ ആശ്വാസ ധനസഹായം അനുവദിക്കണമെന്ന് കേരള തണ്ടാൻ മഹാസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രോഗബാധിതരും ശാരീരികബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവരുമായവർക്ക് അടിയന്തിര വൈദ്യസഹായം എത്തിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഇൻ ചാർജ് ഡോ. എൻ. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് എൻ. വേലായുധൻ, ജനറൽ സെക്രട്ടറി ഇൻ ചാർജ് ജി. വരദരാജൻ എന്നിവർ ആവശ്യപ്പെട്ടു.