എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് സാവകാശം

Saturday 11 April 2020 1:01 AM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ പിൻവലിച്ചശേഷം നടത്തുന്ന എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ കുട്ടികൾക്ക് പഠിക്കാൻ സാവകാശം ലഭിക്കുന്ന വിധം ക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. പല വിദ്യാലയങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും സേവനപ്രവർത്തനങ്ങളുടെയും കേന്ദ്രമായതിനാൽ ലോക്ക് ഡൗൺ തീരുന്ന ഉടൻ പരീക്ഷ സാദ്ധ്യമല്ല. ലോക്ക് ഡൗൺ നീട്ടാനുള്ള സാഹചര്യവും നിലവിലുണ്ട്.

ലോക്ക് ഡൗണിനുശേഷം മന്ത്രിതല യോഗം ചേർന്ന് തീയതി നിശ്ചയിക്കും.പരീക്ഷാ ക്രമത്തിൽ മാറ്റമുണ്ടാവില്ല. ശേഷിക്കുന്ന മൂന്നു പരീക്ഷകൾ കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ ക്രമത്തിലായിരിക്കും. പ്ലസ് വൺ, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളും മുൻ ക്രമപ്രകാരം നടക്കും. ഓൺലൈനിൽ പരീക്ഷ നടത്തുന്നത് നിലവിൽ പരിഗണനയിലില്ല.