എ.സി,ഫാൻ കടകൾ ഞായറാഴ്ചകളിൽ: കണ്ണടക്കടകൾ തിങ്കളാഴ്ചകളിലും
തിരുവനന്തപുരം: എയർ കണ്ടിഷണർ, ഫാൻ എന്നിവ വിൽക്കുന്ന കടകൾ ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പരമാവധി മൂന്ന് ജീവനക്കാരെ വച്ച് പ്രവർത്തിക്കാൻ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. കണ്ണടകൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾ തിങ്കളാഴ്ചകളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പരമാവധി രണ്ട് ജീവനക്കാരെ വച്ച് തുറക്കാം.
*കളിമൺ തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ച് ജോലിയിലേർപ്പെടാം.
*ബീഡിത്തൊഴിലാളികൾക്ക് അസംസ്കൃത വസ്തുക്കൾ വീട്ടിലും, തെറുത്ത ബീഡികൾ തിരികെയും എത്തിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾ തിങ്കളും ചൊവ്വയും പരമാവധി ജീവനക്കാരെ കുറച്ച് തുറക്കാം. ഈ ആവശ്യത്തിനായി തൊഴിലാളികൾക്ക് യാത്ര ചെയ്യാം.
*വർക്ക് ഷോപ്പുകൾക്കും,സ്പെയർപാർട്സ് കടകൾക്കും വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ പ്രവർത്തിക്കാം.
* രജിസ്ട്രേഡ് ഇലക്ട്രീഷ്യൻമാർക്കും പ്ളംബർമാർക്കും പ്രവർത്തനാനുമതി.
* മൊബൈൽ ഫോൺ ഷോപ്പുകൾ, ഫോൺ റീച്ചാർജ്ജിംഗ് കടകൾ എന്നിവയ്ക്ക് ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കാം.