ഓപ്പറേഷൻ സാഗർ റാണി 11,756 കിലോ മത്സ്യം പിടികൂടി

Saturday 11 April 2020 1:46 AM IST

തിരുവനന്തപുരം: ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി സംസ്ഥാനത്ത് നടന്ന പരിശോധനകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത 11,756 കിലോ മത്സ്യം പിടികൂടിയതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 126 കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ ആറുപേർക്ക് നോട്ടീസ് നൽകി. ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനകളിൽ ഇതുവരെ 62,594 കിലോ മത്സ്യമാണ് പിടികൂടിയത്.