സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്കു കൂടി ദേശീയ അംഗീകാരം

Saturday 11 April 2020 1:53 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേഡ് (എൻ.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം 95 ഉം, പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം 94ഉം, തൃശൂർ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം 93ും ശതമാനം പോയിന്റ് നേടി.ഇതോടെ, രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളം കരസ്ഥമാക്കി. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99 ശതമാനം പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷം കാസർഗോഡ് കയ്യൂർ കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം പോയിന്റ് കരസ്ഥമാക്കി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ കിട്ടിയ ഈ അംഗീകാരം ആരോഗ്യ പ്രവർത്തകർക്ക് ഊർജം നൽകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.