പീഡാനുഭവത്തിനപ്പുറം അതിജീവനം: മുഖ്യമന്ത്രി
Sunday 12 April 2020 1:00 AM IST
തിരുവനന്തപുരം: അതിജീവനത്തിന്റെ സന്ദേശമാണ് ഈസ്റ്ററെന്നും ഏത് പീഡാനുഭവത്തിനും അപ്പുറം അതിജീവനത്തിന്റെ പ്രഭാതമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.
ലോകം കൊവിഡ് 19 എന്ന പീഡാനുഭവത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനെ മറികടക്കാനുള്ള കരുത്തുകൂടിയാണ് ഈസ്റ്റർ പകരുന്നത്. വൈഷമ്യത്തിന്റെ ഘട്ടമാണെങ്കിലും എല്ലാവർക്കും ഈസ്റ്റർ ആശംസിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.