എല്ലാ വിഭാഗത്തിനും ധനസഹായം നൽകണം
Sunday 12 April 2020 1:06 AM IST
തിരുവനന്തപുരം: കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഉൾപ്പെട്ടിട്ടുളള എല്ലാ വിഭാഗം തൊഴിലാളികളെയും ക്ഷേമനിധി ബോർഡിന്റെ ധനസഹായം നൽകണമെന്ന് എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന പ്രസിഡന്റ് കെ.പി.സഹദേവനും, ജനറൽ സെക്രട്ടറി പി.സജിയും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനമന്ത്രി, തൊഴിൽ മന്ത്രി എന്നിവർക്ക് നിവേദനം നൽകിയതായും അറിയിച്ചു.