വെള്ളത്തിൽ വിഷം കലർത്തൽ: നടപടിയെടുക്കും

Sunday 12 April 2020 1:08 AM IST

തിരുവനന്തപുരം: മൂന്നാറിലെ കൊട്ടക്കമ്പൂരിൽ ലോക്ക് ഡൗൺ ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസിനുമായി സ്ഥാപിച്ച കുടിവെള്ള സംഭരണിയിൽ വിഷയം കലർത്തിയ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് പൊലീസിന് നിർദേശം നൽകി.