പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ചെന്നിത്തല

Sunday 12 April 2020 1:34 AM IST

തിരുവനന്തപുരം: കൊവിഡ്-19 വ്യാപനത്തെത്തുടർന്ന് പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ രൂക്ഷമാവുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു. ഗൾഫിലെ ലേബർ ക്യാമ്പിൽ കുടുങ്ങിയിരിക്കുന്ന ഇന്ത്യാക്കാർ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ നട്ടം തിരിയുകയാണ്. കൊവിഡ് 19 ടെസ്റ്റിൽ പോസിറ്റീവ് ആയ ആളുകൾക്ക് ആംബുലൻസ് അടക്കമുള്ള മെഡിക്കൽ സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ല. പ്രവാസികളെ അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.