കൊവിഡ് രോഗ ബാധിതർക്കായി പ്രാർത്ഥിക്കുന്നു : ബസേലിയോസ് തോമസ് പ്രഥമൻ ബാവ

Sunday 12 April 2020 1:35 AM IST

കൊച്ചി : സമാനതകളില്ലാത്ത ദുരന്തങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും കൊവിഡ് രോഗ ബാധിതർക്കുവേണ്ടി പ്രാർത്ഥിക്കുന്നെന്നും യാക്കോബായ സഭ മേധാവി ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഇൗസ്റ്റർ സന്ദേശത്തിൽ പറഞ്ഞു. വിശ്വാസികൾ സർക്കാരിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്നും രോഗവ്യാപനം തടയുന്നതിനായി പ്രവർത്തിക്കുന്നവരെ പ്രാർത്ഥനകളിൽ ഒാർക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.