ഏപ്രിലിലെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് സർക്കാർ
Friday 17 April 2020 12:54 AM IST
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും ഏപ്രിൽ മാസത്തെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് സർക്കാർ അറിയിച്ചു. ഒരു മാസം ശമ്പളവും പെൻഷനും നൽകാൻ 4200 കോടിയിലധികം രൂപ വേണം. ഇതു കണ്ടെത്താൻ ബിവറേജസ് കോർപറേഷനിൽ നിന്നുള്ള മുൻകൂർ നികുതി, സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്പ തുടങ്ങിയവ സർക്കാരിന്റെ പരിഗണനയിലുണ്ട്.