സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടർ തത്കാലമില്ല, നിറുത്തിവയ്ക്കാൻ നി‌ർദ്ദേശം

Friday 17 April 2020 1:01 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടർ അനുവദിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തത്കാലത്തേക്ക് നിറുത്തിവയ്ക്കാൻ ട്രഷറി വകുപ്പിന് സർക്കാർ വാക്കാൽ നിർദ്ദേശം നൽകി. വർഷം പരമാവധി ഒരു മാസത്തെ ശമ്പളമാണ് സറണ്ടർ ചെയ്യാനാവുക. ഏപ്രിൽ തുടക്കം മുതൽ ജീവനക്കാർ ലീവ് സറണ്ടർ പിൻവലിച്ചു തുടങ്ങും. നോൺ ഗസറ്രഡ് തസ്തികയിലുള്ള പലരും ലീവ് സറണ്ടർ കൈപ്പറ്രിക്കഴിഞ്ഞു. അതേസമയം ഏജീസ് ഓഫീസിൽ നിന്നുള്ള അനുവാദം കിട്ടാത്തതിനാൽ ഗസറ്രഡ് ഓഫീസർമാർക്ക് ഇതുവരെ ലീവ് സറണ്ടർ നൽകിയിട്ടില്ല.