ബാർബർ ഷോപ്പുകൾ രണ്ടു ദിവസം, വാഹനങ്ങളോടാൻ ഒറ്റ,ഇരട്ട നമ്പർ ക്രമം
Friday 17 April 2020 1:10 AM IST
തിരുവനന്തപുരം: ലോക്ക് ഡൗൺ നിലനിൽക്കുന്ന മേയ് മൂന്ന് വരെ ശനി, ഞായർ ദിവസങ്ങളിൽ ബാർബർഷോപ്പുകൾ തുറക്കാമെന്ന് കേരളത്തിന്റെ നിർദേശം. എ.സി പാടില്ല. കോസ്മെറ്റിക് വസ്തുക്കൾ ഉപയോഗിച്ചുള്ള സൗന്ദര്യ വർദ്ധക സേവനം പാടില്ല. രണ്ടിൽ കൂടുതൽ പേർ ഷോപ്പിലിരിക്കരുത് തുടങ്ങിയ ഉപാധികളോടെ അനുമതി നൽകാമെന്നാണ് കേരളത്തിന്റെ നിലപാട്.
ഈ മാസം 20ന് ശേഷം ഇളവുള്ള മേഖലകളിൽ ഒറ്റ, ഇരട്ട നമ്പർ ക്രമത്തിൽ വാഹനങ്ങൾ ഒരു ദിവസം ഇടവിട്ട് അനുവദിക്കുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഇളവ് നൽകും. കോട്ടയം, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ പക്ഷേ സത്യവാങ്മൂലം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.