ഇൻഫോസിസിന് ₹4,321 കോടി ലാഭം
Tuesday 21 April 2020 4:59 AM IST
ബംഗളൂരു: പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസ് 2019-20ലെ ജനുവരി-മാർച്ച് പാദത്തിൽ 6.3 ശതമാനം വളർച്ചയോടെ 4,321 കോടി രൂപയുടെ ലാഭം നേടി. 2018-19ലെ സമാനപാദത്തിൽ ലാഭം 4,078 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ ഡിസംബർപാദത്തിലെ 4,457 കോടി രൂപയേക്കാൾ 3.05 ശതമാനം കുറവാണ് മാർച്ച് പാദലാഭം.
കൊവിഡ് മൂലം ആഗോള സമ്പദ്‌സ്ഥിതി താറുമാറായതിനാൽ നടപ്പുവർഷത്തെ വരുമാനത്തെ കുറിച്ചുള്ള ഗൈഡൻസ് പ്രഖ്യാപിക്കുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി.