വാർത്താസമ്മേളനം പൊങ്ങച്ചംപറയാൻ ഉപയോഗിച്ചിട്ടില്ല: മുഖ്യമന്ത്രി
Tuesday 21 April 2020 12:00 AM IST
തിരുവനന്തപുരം: ലോക്ക് ഡൗൺ തുടങ്ങിയശേഷം വൈകിട്ട് നടത്തുന്ന വാർത്താസമ്മേളനം ഏതെങ്കിലും തരത്തിലുള്ള പൊങ്ങച്ചം പറയാൻ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പതിവ് വാർത്താസമ്മേളനം 16ന് നിറുത്തിയതിന് ശേഷം ഇന്നലെ വീണ്ടും ആരംഭിച്ചപ്പോഴാണ് ആമുഖമായി ഇക്കാര്യം പറഞ്ഞത്. അതത് ദിവസം ഉണ്ടാകുന്ന രോഗബാധയുടെ വിവരങ്ങളും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളുമാണ് വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നത്. ഇത് നിറുത്തിയപ്പോൾ പറഞ്ഞത് ഒന്നിടവിട്ട ദിവസങ്ങളിൽ കാണാമെന്നാണ്. ഇനി വാർത്താസമ്മേളനം ദിവസവുമുണ്ടാകും- അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പതിവ് വാർത്താസമ്മേളനം നിറുത്തിയത് സ്പിൻക്ളർ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനാണെന്ന് പ്രതിപക്ഷം ആക്ഷേപിച്ചിരുന്നു.