ഭാഗ്യക്കുറി ഓഫീസിൽ സമ്മാന ടിക്കറ്റ് സ്വീകരിക്കും
Tuesday 21 April 2020 12:00 AM IST
തിരുവനന്തപുരം: ലോക്ക് ഡൗണിൽ സർക്കാർ ഇളവ് അനുവദിച്ച പ്രദേശങ്ങളിൽ പ്രവർത്തനം പുനരാരംഭിച്ച ഭാഗ്യക്കുറി ഓഫീസുകളിൽ 2020 ജനുവരി 23 മുതൽ നറുക്കെടുത്ത ഭാഗ്യക്കുറികളുടെ സമ്മാനാർഹമായ ടിക്കറ്റുകൾ സ്വീകരിക്കും. ഇവ കംപ്യൂട്ടറിൽ രേഖപ്പെടുത്തി രസീത് നൽകി സൂക്ഷിക്കും. പൊതുജനം ഹാജരാക്കുന്ന സമ്മാന ടിക്കറ്റുകൾക്ക് നിലവിൽ അനുവർത്തിച്ചുവരുന്ന മാർഗ്ഗത്തിൽ സമ്മാനവിതരണം നടത്തും. ലോക്ക് ഡൗണിൽ പൂർണ ഇളവ് അനുവദിക്കുന്ന മുറയ്ക്കാണ് ലോട്ടറി വില്പന അനുവദിക്കുക.