കഴുത്തിൽ ഷാൾ കുടുങ്ങി വിദ്യാർത്ഥിനി മരിച്ചു
Monday 20 April 2020 10:44 PM IST
ചെമ്പേരി: വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കഴുത്തിൽ ഷാൾ കുടുങ്ങി അഞ്ചാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു. എരുവേശി ഗ്രാമപഞ്ചായത്ത് കോട്ടക്കുന്നിലെ മുരിങ്ങനാട്ടുപാറയിൽ സജി - സിന്ധു ദമ്പതികളുടെ മകൾ അശ്വതി (11) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യു.പി. സ്‌കൂൾ വിദ്യാർത്ഥിനിയാണ്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. സഹോദരൻ അശ്വിൻ.