വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ഗ്ലോബൽ നെറ്റ്‌‌ വർക്കിൽ അംഗത്വം

Tuesday 21 April 2020 12:09 AM IST

തിരുവനന്തപും : ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് ഗ്ലോബൽ വൈറസ് നെറ്റ്‌വർക്കിൽ അംഗത്വം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സയൻസ് പാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനം ലോക വൈറോളജി നെറ്റ് വർക്കിൽ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമാണ്. ലോക നെറ്റ് വർക്കിന്റെ 29 രാജ്യങ്ങളിലെ ഗവേഷകരുമായി രോഗനിർണയം, ഗവേഷണം തുടങ്ങിയ കാര്യങ്ങളിൽ ആശയവിനിമയം നടത്താൻ കേരളത്തിന് അവസരം ലഭിക്കും.