റംസാൻ മാസപ്പിറവി അറിയിക്കണം
Thursday 23 April 2020 12:00 AM IST
കോഴിക്കോട്: ഇന്ന് (ശഅ്ബാൻ 29) റംസാൻ മാസപ്പിറവി കാണാൻ സാദ്ധ്യതയുള്ളതിനാൽ പിറവി ദർശിക്കുന്നവർ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (0483 2836700), സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാർ (9447630238), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി (9447172149), സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് (9447405099) എന്നിവർ അറിയിച്ചു.