സമഗ്ര കാർഷികവികസന പദ്ധതി പ്രഖ്യാപനം 29 ന്

Thursday 23 April 2020 12:00 AM IST

തിരുവനന്തപുരം: കാർഷിക മേഖലയിൽ വലിയ പരിവർത്തനങ്ങളിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും കൃഷിക്കാർക്ക് കൂടുതൽ വരുമാനം ഉണ്ടാക്കാനും സംസ്ഥാനത്ത് കർമപദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇതിനായി വകുപ്പ് മന്ത്രിമാരുടേയും സെക്രട്ടറിമാരുടെയും യോഗം ഇന്നലെ ചേർന്നു. അടുത്ത ബുധനാഴ്ച പദ്ധതിക്ക് അന്തിമരൂപം നൽകും.നബാർഡിന്റെ സാമ്പത്തികസഹായത്തോടെയാണിത് നടപ്പാക്കുക.

കാർഷിക രംഗത്തെ ഇടപെടലിന് ഈ ഭൗമദിനത്തിലാണ് തുടക്കമിടുന്നത്.

ലക്ഷ്യങ്ങൾ

  • ഓരോ പഞ്ചായത്തിലും തരിശിട്ട സ്ഥലങ്ങൾ കണ്ടെത്തി ഭൂവുടമകളുമായി ചർച്ച ചെയ്ത് കൃഷിയിറക്കൽ.
  • കന്നുകാലി , ആട്, കോഴി, പന്നി, പോത്ത് എന്നിവയെ വൻതോതിൽ വളർത്തൽ
  • മുട്ട, മാംസം ഉത്പാദനത്തിൽ സ്വയം പര്യാപ്തത
  • ഒരുവീട്ടിൽ അഞ്ച് കോഴിയും രണ്ട് പശുക്കളും ..പഞ്ചായത്തിൽ പശുവളർത്തൽ ഫാം . ഇതിന് സഹകരണസംഘങ്ങളിൽ നിന്ന് വായ്പ
  • കേരളാ ചിക്കൻ പദ്ധതി സംസ്ഥാന വ്യാപകമാക്കും. ഈ വർഷം 200 ഔട്ട്‌ലെറ്റുകൾ
  • കുടുംബശ്രീക്ക് സ്വന്തമായി ഇറച്ചിക്കോഴി സംഭരണ പ്ലാന്റുകൾ
  • ആധുനിക സൗകര്യങ്ങളോടെ പാൽപ്പൊടി പ്ലാന്റ് . ബാഷ്പീകരണ പ്ലാന്റിന് പഠനം നടത്തും.
  • പതിനയ്യായിരം ഏക്കർ സ്ഥലത്ത് കാലിത്തീറ്റ കൃഷി .
  • മത്സ്യ വിതരണ ശൃംഖല പരിഷ്‌കരിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ സാധ്യതകൾ .
  • ശുദ്ധജല ചെമ്മീൻ, ഉപ്പുവെള്ള ചെമ്മീൻ, കല്ലുമ്മക്കായ, ചിപ്പി, ഞണ്ട് എന്നിവയുടെ വിത്തുൽപാദനം .
  • കടൽ മത്സ്യകൃഷി സാധ്യത