ചുമട്ടുതൊഴിലാളികൾക്ക് 86 കോടിയുടെ സഹായം
Thursday 23 April 2020 12:00 AM IST
തിരുവനന്തപുരം: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിനു കീഴിൽ പണിയെടുക്കുന്ന ചുമട്ടുതൊഴിലാളികൾക്ക് ലോക്ക് ഡൗൺ മൂലമുണ്ടായ തൊഴിൽ നഷ്ടം നികത്തുന്നതിനായി 86 കോടി രൂപയുടെ സഹായം വിവിധ ആനുകൂല്യങ്ങളായി അനുവദിച്ചതായി ചെയർമാൻ കാട്ടാക്കട ശശി അറിയിച്ചു. സഹായധനം, അഡ്വാൻസ്, റിക്കവറി ഇളവ് എന്നീ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനായാണ് തുക. ചുമട്ടുതൊഴിലാളി ക്ഷേമബോർഡിനു കീഴിൽ പണിയെടുക്കുന്ന അൺ അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികൾക്ക് മുമ്പ് അനുവദിച്ച ആനുകൂല്യങ്ങൾക്കു പുറമേ കൈത്താങ്ങായി 10,000 രൂപയും ഈ തുകയിൽ നിന്ന് വിതരണം ചെയ്യും.