റംസാൻ നോമ്പ് തുറ, ആരാധന വീടുകളിൽ

Thursday 23 April 2020 12:00 AM IST

*പിറ കാണുന്നവർ അറിയിക്കണമെന്ന് പാളയം ഇമാം

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മുസ്ലീം ആരാധനാലയങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ വിശുദ്ധ റംസാൻ മാസത്തിലും തുടരാൻ വിവിധ മുസ്ലീം സംഘടനാനേതാക്കളും, മത പണ്ഡിതന്മാരുമായി നടത്തിയ ആശയ വിനിമയത്തിൽ ധാരണ.നോമ്പുതുറ ഇന്നോ നാളെയോ ദർശിക്കാനാവുമെന്നാണ് കരുതുന്നത്. പിറ കാണുന്നവർ 0417-2475924,​9605561702 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി അറിയിച്ചു.

പ്രധാന നിർദ്ദേശങ്ങൾ

  • പള്ളികളിൽ ഇഫ്താർ, ജുമുഅ നമസ്‌കാരം , തറാവീഹ്നമസ്‌കാരം , അഞ്ച് നേരത്തെ ജമാഅത്ത് നമസ്‌കാരം, കഞ്ഞി വിതരണം പോലുള്ളവ ഒഴിവാക്കും
  • പള്ളികളിലെ നോമ്പ് തുറ വീടുകളിൽ.
  • സക്കാത്തും മറ്റു സഹായങ്ങളും അക്കൗണ്ട് വഴി
  • റംസാനുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളും ഫോൺ , വീഡിയോ കോൺഫറൻസ് വഴി
  • ആരാധനകളെല്ലാം വീടുകളിൽ
  • പള്ളികളിലെ നോമ്പുതുറ ചടങ്ങുകളിൽ ജീവനക്കാരുൾപ്പടെ 4 പേർ മാത്രം.

'വിശ്വാസികൾക്ക് പള്ളികളിലെ പ്രാർത്ഥന പൂർണമായും നിരോധിച്ചിരിക്കുന്നു.സർക്കാർ നി‌ർദ്ദേശങ്ങൾ കർശനമായും പാലിക്കണം.എല്ലാ വിശ്വാസികളും അവരാൽ കഴിയും വിധം ദരിദ്രരെ സഹായിക്കണം.. മാസപ്പിറവി പ്രഖ്യാപിക്കുന്നതിന് പാളയം ജുമുഅ മസ്ജിദിൽ ഇമാമുമാരുടെ സംഗമം ഫോൺ വഴിയായിരിക്കും'.

-വി.പി.സുഹൈബ് മൗലവി

പാളയം ഇമാം