സംസ്ഥാനത്തിനി 70 ഹോട്ട് സ്‌പോട്ടുകൾ

Thursday 23 April 2020 12:00 AM IST
COVID 19

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട്സ്‌പോട്ട് പട്ടിക പുതുക്കി. ഇനി 70 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇന്നലെ പുതിയതായി ഒൻപത് സ്ഥലങ്ങളെ ഹോട്ട് സ്‌പോട്ടാക്കിയപ്പോൾ അഞ്ചെണ്ണം ഹോട്ട് സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവായി. കൊവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ടുകളെ പുനർനിർണയിക്കുന്നത്.

പുതിയ ഹോട്ട് സ്‌പോട്ടുകൾ:

കണ്ണൂർ ജില്ലയിലെ പാനൂർ നഗരസഭ, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ്, മൊകേരി,​ പാലക്കാട് ജില്ലയിലെ കുഴൽമന്ദം, വിലവൂർ, പുതുശ്ശേരി, പുതു പെരിയാരം, കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ.

ഒഴിവാക്കിയത്

കണ്ണൂർ ജില്ലയിലെ ചൊക്ലി പഞ്ചായത്ത്,​ കതിരൂർ പഞ്ചായത്ത്,​ കാസർകോട് ബദിയടുക്ക പഞ്ചായത്ത്,​ കോഴിക്കോട് നാദാപുരം,​ തിരുവനന്തപുരത്ത് മലയിൻകീഴ് പഞ്ചായത്ത്