എം.ജി പരീക്ഷകൾ മേയ് 18 മുതൽ പുനരാരംഭിക്കും
മൂല്യനിർണയം ജൂൺ 1 മുതൽ
കോട്ടയം : കൊവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ മേയ് 18 മുതൽ മുതൽ പുനരാരംഭിക്കുമെന്ന് എം.ജി സർവകലാശാല പരീക്ഷാകൺട്രോളർ അറിയിച്ചു. 6, 4 സെമസ്റ്റർ ബിരുദ പരീക്ഷകൾ 18, 19 തീയതികളിൽ ആരംഭിക്കും. അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ മേയ് 25 മുതൽ നടക്കും. ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 25, 28 മുതൽ അതത് കോളേജുകളിൽ നടക്കും. നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ മേയ് 25 ന് ആരംഭിക്കും. പി.ജി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 8 ന് തുടങ്ങും. യു.ജി രണ്ടാംസെമസ്റ്റർ പരീക്ഷകൾ ജൂൺ രണ്ടാംവാരം മുതൽ നടക്കും.
രണ്ടാംസെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകളും ജൂണിൽ പൂർത്തീകരിക്കും. വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും. ജൂൺ 1 മുതൽ 9 കേന്ദ്രങ്ങളിലായി ഹോംവാല്യൂവേഷൻ രീതിയിൽ ഒരാഴ്ച കൊണ്ട് മൂല്യനിർണയനടപടികൾ പൂർത്തീകരിക്കും.