പ്രവാസികളെ ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുവരണം: ഉമ്മൻ ചാണ്ടി

Thursday 23 April 2020 12:00 AM IST

തിരുവനന്തപുരം: ഗൾഫിലെ പ്രവാസികളെ തിരികെ കൊണ്ടുവരാൻ ലോക്ക് ഡൗൺ തീരുന്നത് വരെ കാത്തിരിക്കരുതെന്നുംചാർട്ടേഡ് വിമാനത്തിൽ അടിയന്തരമായി മടക്കിക്കൊണ്ടു വരാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി പ്രധാനമന്ത്രിക്ക് കത്ത് നൽകി. എല്ലാ രാജ്യങ്ങളും സ്വന്തം പൗരന്മാരെ മടക്കിക്കൊണ്ടുപോയെങ്കിലും ഇന്ത്യക്കാരെ ഘട്ടംഘട്ടമായി പോലും തിരികെ കൊണ്ടുവരാനുള്ള നടപടി പോലും ഇന്ത്യ സ്വീകരിച്ചില്ലെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. മടങ്ങിവരുന്ന പ്രവാസികൾക്കുവേണ്ടി കേരളത്തിലെ വിമാനത്താവളങ്ങൾക്കു സമീപം ക്വാറന്റീൻ ക്യാമ്പുകൾ സംസ്ഥാന സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.