പൊതു​മ​രാ​മത്ത് വകു​പ്പിൽ 30,000 കോടി​യുടെ വിക​സനം

Thursday 23 April 2020 12:01 AM IST

തിരുവനന്തപുരം: പൊതു​മ​രാ​മത്ത് വകു​പ്പിന്റെ കീഴി​ലുള്ള വിവിധ വിഭാ​ഗ​ങ്ങ​ളി​ലായി 29,773കോടി രൂപ അട​ങ്കൽ വരുന്ന 3,844 പ്രവൃ​ത്തി​കൾ നടന്നു വരു​ന്നതായി മന്ത്രി ജി.​ സു​ധാ​ക​രൻ അറി​യി​ച്ചു. നിരത്തു വിഭാ​ഗ​ത്തിനു കീഴിൽ വിവിധ ഫണ്ടു​ക​ളു​പ​യോ​ഗിച്ച് 13,588കോടി രൂപ​യ്ക്കുള്ള 1,294 റോഡുകളുടെ വികസനമാണ് നടന്നു വരു​ന്ന​ത്. പാലം വിഭാ​ഗ​ത്തിനു കീഴിൽ പ്ലാൻ, നബാർഡ്, കിഫ്ബി, മറ്റു ഫണ്ടു​കൾ എന്നീ ഇന​ങ്ങ​ളി​ലായി 3,437കോടി രൂപ​യ്ക്കുള്ള 229 പാലങ്ങളുടെ പണിക്ക് അംഗീ​കാരം നൽകി. കെട്ടിട വിഭാ​ഗ​ത്തിനു കീഴിൽ പ്ലാൻ ഫണ്ട്, നബാർഡ്, മറ്റ് ഫണ്ടു​കൾ എന്നിവ ഉപ​യോ​ഗിച്ച് 2018 കെട്ടി​ട​ങ്ങ​ളുടെ 4,035കോടി രൂപ​യ്ക്കുള്ള പ്രവൃ​ത്തി​ക​ളാണ് നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു.