പൊതുമരാമത്ത് വകുപ്പിൽ 30,000 കോടിയുടെ വികസനം
Thursday 23 April 2020 12:01 AM IST
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വിവിധ വിഭാഗങ്ങളിലായി 29,773കോടി രൂപ അടങ്കൽ വരുന്ന 3,844 പ്രവൃത്തികൾ നടന്നു വരുന്നതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. നിരത്തു വിഭാഗത്തിനു കീഴിൽ വിവിധ ഫണ്ടുകളുപയോഗിച്ച് 13,588കോടി രൂപയ്ക്കുള്ള 1,294 റോഡുകളുടെ വികസനമാണ് നടന്നു വരുന്നത്. പാലം വിഭാഗത്തിനു കീഴിൽ പ്ലാൻ, നബാർഡ്, കിഫ്ബി, മറ്റു ഫണ്ടുകൾ എന്നീ ഇനങ്ങളിലായി 3,437കോടി രൂപയ്ക്കുള്ള 229 പാലങ്ങളുടെ പണിക്ക് അംഗീകാരം നൽകി. കെട്ടിട വിഭാഗത്തിനു കീഴിൽ പ്ലാൻ ഫണ്ട്, നബാർഡ്, മറ്റ് ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് 2018 കെട്ടിടങ്ങളുടെ 4,035കോടി രൂപയ്ക്കുള്ള പ്രവൃത്തികളാണ് നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു.