വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്നവർക്ക് കേന്ദ്രാനുമതി ലഭിച്ചാലുടൻ മടക്കയാത്രാ രജിസ്‌ട്രേഷൻ : നോർക്ക
Thursday 23 April 2020 12:26 AM IST
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ ഓൺലൈൻ രജിസ്‌ട്രേഷൻ നടപടി കേന്ദ്ര സർക്കാരിന്റെ അനുവാദം ലഭിച്ചാൽ ഉടൻ ആരംഭിക്കുമെന്ന് നോർക്ക അറിയിച്ചു. ക്വാറന്റൈൻ അടക്കമുള്ള സംവിധാനം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് രജിസ്‌ട്രേഷൻ. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്‌ക്കോ ടിക്കറ്റ് നിരക്ക് ഇളവിനോ ബാധകമല്ല.