സംസ്ഥാനത്ത് ഇന്ന് മുതൽ 26 വരെ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Thursday 23 April 2020 12:41 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ 26 വരെ ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും തീര പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കി.മീ വേഗതയിൽ കാറ്റ് വീശാനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 മണിവരെയാണ് ഇടിമിന്നലിന് സാദ്ധ്യത.