അന്യസംസ്ഥാന തൊഴിലാളിക്ക് കൊവിഡ് , കഞ്ചിക്കോട് വ്യവസായ മേഖല അടച്ചു
Thursday 23 April 2020 1:08 AM IST
പാലക്കാട്: കഴിഞ്ഞ ദിവസം അന്യസംസ്ഥാന തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കഞ്ചിക്കോട് വ്യവസായ മേഖല അടച്ചു. അവശ്യ സാധനങ്ങൾ ഉല്പാദിപ്പിക്കുന്ന ഫാക്ടറികൾക്ക് ഇളവ് നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വ്യവസായ മേഖല സ്ഥിതി ചെയ്യുന്ന പുതുശേരി പഞ്ചായത്തുൾപ്പെടെ എട്ട് ഹോട്ട് സ്പോട്ടുകളാണ് നിലവിൽ ജില്ലയിലുള്ളത്.