കേരള സർവകലാശാല

Wednesday 29 April 2020 12:00 AM IST

എം.​ബി.എ അഡ്മി​ഷൻ
സർവ​ക​ലാ​ശാ​ല​യുടെ മാനേ​ജ്‌മെന്റ് ഇൻസ്റ്റി​റ്റ്യൂ​ട്ടു​ക​ളിൽ (യു.​ഐ.​എം) എം.​ബി.എ (ഫുൾടൈം) പ്രോഗ്രാ​മിന് അപേക്ഷ ക്ഷണി​ക്കു​ന്നു. പൂജ​പ്പു​ര, വർക്ക​ല, കൊല്ലം, കു​റ, അടൂർ, പുന​ലൂർ, ആല​പ്പുഴ എന്നീ യു.​ഐ,എം കേന്ദ്ര​ങ്ങ​ളി​ലേക്ക് അപേ​ക്ഷി​ക്കു​ന്ന​തിന് www.admissions.keralauniversity.ac.in എന്ന ലിങ്കിൽ ഓൺലൈൻ രജി​സ്റ്റർ ചെയ്യാം. വിശ​ദ​വി​വ​ര​ങ്ങൾ അഡ്മി​ഷൻ പോർട്ട​ലിൽ.

പരീ​ക്ഷാ​ഫലം
രണ്ടാം സെമ​സ്റ്റർ എം.എ പൊളി​റ്റി​ക്കൽ സയൻസ്, എം.എ സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലിറ്റ​റേ​ച്ചർ പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ.
വിദൂ​ര​വി​ദ്യാ​ഭ്യാസ പഠ​ന​കേന്ദ്രം 2019 നവം​ബ​റിൽ നട​ത്തിയ മൂന്നും നാലും സെമ​സ്റ്റർ എം.എ ഹിന്ദി പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ.