അപേക്ഷിച്ചാൽ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് നൽകാൻ സർക്കാർ ഉത്തരവ്
Wednesday 29 April 2020 12:00 AM IST
തിരുവനന്തപുരം: റേഷൻ കാർഡിന് അപേക്ഷിച്ചാൽ 24 മണിക്കൂറിനകം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി.റേഷൻ കാർഡില്ലാത്തതിനാൽ നിരവധി പേർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിതരണം ചെയ്‌ത ഭക്ഷ്യധാന്യങ്ങൾ ലഭിച്ചില്ലെന്ന പരാതിയുർന്നതോടെയാണ് ഭക്ഷ്യ വകുപ്പിന്റെ തീരുമാനം. അക്ഷയ വഴി നൽകുന്ന അപേക്ഷയിൽ ആധാറിന്റെ കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രദേശവാസിയാണെന്ന് തെളിയിക്കുന്ന സ്ഥലം കൗൺസിലറുടേയോ പഞ്ചായത്ത് അംഗത്തിന്റേയോ സത്യവാങ്മൂലം, ഫോൺ നമ്പർ എന്നിവയുൾപ്പെടുത്തണം.തെറ്റായ വിവരങ്ങൾ നൽകിയാൽ ശിക്ഷാ നടപടികളുണ്ടാകും.അപേക്ഷ അംഗീകരിച്ച് മണിക്കൂറുകൾക്കകം റേഷൻകാർഡ് വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്‌ത് അക്ഷയകേന്ദ്രം മുഖേന ലഭിക്കും.