ട്രെയിൻ സർവീസ് പുനരാരംഭിച്ചാലും നിയന്ത്രണം മൂന്നു മാസം തുടരും
Wednesday 29 April 2020 12:00 AM IST
കോഴിക്കോട്: ലോക്ക് ഡൗൺ കഴിഞ്ഞ് ട്രെയിൻ സർവീസ് പുനരാരംഭിച്ചാലും മൂന്നു മാസത്തേക്ക് കർശന നിയന്ത്രണങ്ങൾ തുടരാൻ റെയിൽവേ ബോർഡ് തീരുമാനം.
നിയന്ത്രണങ്ങൾ ഏതെല്ലാം വിധത്തിലായിരിക്കണമെന്ന കാര്യത്തിൽ ബോർഡ് റെയിൽവേ സോണൽ മാനേജർമാരിൽ നിന്നു നിർദ്ദേശങ്ങൾ തേടിയിരുന്നു. ബോർഡിന് സ്വീകാര്യമായ നിർദ്ദേശങ്ങൾ:
പ്ളാറ്റ്ഫോം ടിക്കറ്റുകളുടെ വിതരണം നിറുത്തുക. സ്റ്റേഷനുകളിൽ തിരക്ക് ഒഴിവാക്കുക.
ത്രീ ടയർ കമ്പാർട്ട്മെന്റിൽ മിഡിൽ ബെർത്ത് അലോട്ട്മെന്റ് ഒഴിവാക്കുക.
വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കുക.
പ്ലാറ്റ്ഫോമിൽ പ്രവേശിക്കാൻ മാസ്‌ക് നിർബന്ധമാക്കുക.
എല്ലാ യാത്രക്കാർക്കും തെർമൽ സ്ക്രീനിംഗ്.
പ്ളാറ്റ്ഫോമിൽ യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.