സൗദിയിലെ നഴ്സുമാക്ക് സൗകര്യങ്ങൾ ഉറപ്പാക്കണം: ഹൈക്കോടതി

Wednesday 29 April 2020 12:05 AM IST

കൊച്ചി : യാത്രാ വിലക്കിനെത്തുടർന്ന് സൗദിയിൽ കുടുങ്ങിയ ഗർഭിണികളുൾപ്പെടെയുള്ള നഴ്സുമാർക്ക് മെഡിക്കൽ സൗകര്യം ഉൾപ്പെടെ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. ഇവർക്കു മരുന്നും മറ്റും ലഭ്യമാക്കാൻ എംബസിയിലെ നോഡൽ ഒാഫീസർ വഴി നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു. ഇക്കാര്യം ഡിവിഷൻബെഞ്ച് രേഖപ്പെടുത്തി. നഴ്സുമാരെ തിരിച്ചു നാട്ടിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി നൽകിയ ഹർജിയാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.