തുറമുഖ ജോലിക്കിടെ കൊവിഡ് മരണം: 50 ലക്ഷം നഷ്ടപരിഹാരം
Wednesday 29 April 2020 12:05 AM IST
കൊച്ചി: പ്രധാന തുറമുഖങ്ങളിലെ ജോലിക്കിടെ തൊഴിലാളികളോ ജീവനക്കാരോ കൊവിഡ് ബാധിച്ച് മരിച്ചാൽ അവരുടെ കുടുംബത്തിനോ അവകാശികൾക്കോ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം തീരുമാനിച്ചു. തുറമുഖങ്ങൾ നേരിട്ട് ജോലിക്കെടുത്തിട്ടുള്ള കരാർ തൊഴിലാളികൾക്കും മറ്റ് കരാർ തൊഴിലാളികൾക്കും തുറമുഖ ജീവനക്കാർക്കും ഇത് ബാധകമാണ്. ക്ലെയിമുകൾ തീർപ്പാക്കുകയും നഷ്ടപരിഹാരം വിതരണം ചെയ്യുകയും കൊവിഡ് മൂലമാണോ മരണമെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യേണ്ട അധികാരി പോർട്ട് ചെയർമാനാണ്. 2020 സെപ്തംബർ 30 വരെയാണ് പ്രാബല്യം.