പൊലീസുകാർക്ക് ഇൻഷ്വറൻസ് വേണമെന്ന് ഹർജി

Tuesday 05 May 2020 12:06 AM IST

കൊച്ചി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുനിരത്തിലും മറ്റും ജോലിചെയ്യുന്ന പൊലീസുകാർക്ക് റിസ്‌ക് അലവൻസും ഇൻഷ്വറൻസും അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം രാജേശ്വരി ഫൗണ്ടേഷൻ സെക്രട്ടറി എം.ആർ. മനോജ്കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. മറ്റു സംസ്ഥാനങ്ങളിൽ പൊലീസുകാർക്ക് കൊവിഡ് ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇൗ സാഹചര്യത്തിൽ പൊലീസിന്റെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. ഇവർക്ക് സുരക്ഷാ കിറ്റുകൾ ലഭ്യമാക്കുന്നതിനൊപ്പം റിസ്ക് അലവൻസും ഇൻഷ്വറൻസ് പാക്കേജും അനുവദിക്കാൻ നിർദ്ദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.