മഞ്ഞ, പിങ്ക് കാർഡുകാർക്ക് ഒരു കിലോ പയർവർഗം സൗജന്യം
Tuesday 05 May 2020 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡ്), പ്രയോറിറ്റി (പിങ്ക് നിറത്തിലുള്ളത്) വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യമായി ഒരു കിലോ വീതം പയർവർഗം പി.എം.ജി.കെ.എ.വൈ സ്‌കീമിൽ മൂന്നു മാസത്തേക്ക് കേന്ദ്ര സർക്കാർ അനുവദിച്ചു. ഇത് ഈ മാസത്തെ റേഷൻ വിഹിതത്തോടൊപ്പം കൈപ്പറ്റാമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.