കൊവിഡ് രാേഗബാധിതർ ഇല്ലാതെ ഒരുദിനം കൂടി, ചികിത്സയിലുള്ളത് 34 പേർ മാത്രം
തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് ആർക്കും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചില്ല.വെള്ളിയാഴ്ചയും പുതിയ രോഗബാധിതർ ഉണ്ടായിരുന്നില്ല.
ഇന്നലെ മാത്രം 61 പേർ രോഗമുക്തരായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരു ദിവസം ഇത്രയും പേർ രോഗമുക്തി നേടുന്നത് ആദ്യമായാണ്. മറ്റ് സംസ്ഥാനങ്ങളിൽ രോഗബാധിതർ കൂടിവരുമ്പോഴാണ് കേരളത്തിൽ ശുഭസൂചനയായി രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നത്.
കേരളം ഇതുവരെ:
മൊത്തം രോഗികൾ: 499
രോഗമുക്തർ:462
ശേഷിക്കുന്ന രോഗികൾ:34
മരണം: 3
നിലവിലെ നിരീക്ഷണം:
ആശുപത്രി: 372
ഇന്നലെ മാത്രം:62
വീടുകളിൽ: 21,352
ഹോട്ട് സ്പോട്ടുകൾ:84
സാമ്പിൾ പരിശോധന:
മൊത്തം അയച്ചത്:33,010
ലഭിച്ച നെഗറ്റീവ്: 32,315
ഗ്രൂപ്പ് സാമ്പിൾ: 2431
ലഭിച്ച നെഗറ്റീവ്: 1846
6 ജില്ലകൾ രോഗമുക്തം
എറണാകുളം, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്
ഇന്നലെ രോഗമുക്തർ
കണ്ണൂർ -19
കോട്ടയം - 12
ഇടുക്കി -11
കൊല്ലം- 9
കോഴിക്കോട്-4
കാസർകോട്- 2
മലപ്പുറം-2
തിരുവനന്തപുരം-2