കൊവിഡ് ; സിവിൽ സർവീസ് പരീക്ഷ മാറ്റിവച്ചതായി യു.പി.എസ്.സി

Monday 04 May 2020 10:40 PM IST

ന്യൂഡൽഹി : കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മേയ് 31ന് നടത്താനിരുന്ന ഈ വർഷത്തെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചതായി യു.പി.എസ്.സി. അറിയിച്ചു. പുതിയ തീയതി മേയ് 20നുശേഷം അറിയിക്കും.

ജിയോളജിസ്റ്റ് മെയിൻ , എൻജിനീയറിംഗ് സർവീസസ് മെയിൻ അടക്കമുള്ള പരീക്ഷകൾ നേരത്തെ മാറ്റിവച്ചിരുന്നു.