കേരളത്തിലേക്ക് പാസ് വാങ്ങിയവർ 5470

Tuesday 05 May 2020 12:43 AM IST

തിരുവനന്തപുരം: നോർക്ക സജ്ജമാക്കിയ വെബ് സൈറ്റിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങാൻ 1,66,263 മലയാളികൾ ഇന്നലെ വരെ രജിസ്റ്റർ ചെയ്തു. ഇതിൽ 28,​272 പേരാണ് പാസ് ആവശ്യപ്പെട്ടത്. അവരിൽ 5470 പേർക്ക് ഇന്നലെ വരെ പാസ് നൽകി. അവരിലാണ് 515 പേർ ഇന്നലെ എത്തിയത്. വാഹനസൗകര്യമില്ലാത്തതാണ് പാസിനായുള്ള അപേക്ഷ കുറഞ്ഞത്. വാഹനസൗകര്യത്തിനായി റെയിൽവേയെ സംസ്ഥാന സർക്കാർ സമീപിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റുകളിൽ എത്തിയവരുടെ രേഖകളും യാത്രാ പാസും പൊലീസ് പരിശോധിച്ചു. തുടർന്ന് വ്യക്തികളുടെ ശരീരോഷ്‌മാവ് തെർമൽ സ്‌കാനർ ഉപയോഗിച്ചു ആരോഗ്യപ്രവർത്തകർ പരിശോധിച്ച് രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലേക്ക് അയച്ചു. വീട്ടിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയാം. രോഗലക്ഷണങ്ങളുള്ളവരെ ഉടൻ തന്നെ അതത് ചെക്ക് പോസ്റ്റുകൾക്ക് സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കും. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികളെ കളിയിക്കാവിളയിൽ പരിശോധിക്കുന്നതിനായി 15 ഡോക്ടർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. അതിർത്തിയിൽ തന്നെയുള്ള ഒരു ആഡിറ്റോറിയം ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.

മു​ത്ത​ങ്ങ​ ​ചെ​ക്ക് ​പോ​സ്റ്റ് ​വ​ഴി 127​ ​പേ​രെ​ത്തി

ക​ൽ​പ്പ​റ്റ​:​ ​വ​യ​നാ​ട്ടി​ലെ​ ​മു​ത്ത​ങ്ങ​ ​ചെ​ക്ക്‌​പോ​സ്റ്റ് ​വ​ഴി​ ​ഇ​ന്ന​ലെ​ 127​ ​പേ​രാ​ണ് ​സം​സ്ഥാ​ന​ത്തേ​ക്ക് ​പ്ര​വേ​ശി​ച്ച​ത്.​ 21​ ​പേ​ർ​ ​എ​മ​ർ​ജ​ൻ​സി​ ​പാ​സു​ ​ഉ​പ​യോ​ഗി​ച്ച് ​എ​ത്തി​യ​വ​രാ​ണ്.​മൈ​സൂ​രി​ലെ​ ​ആ​ൾ​ ​ഇ​ന്ത്യ​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ​ഓ​ഫ് ​സ്പീ​ച്ച് ​ആ​ന്റ് ​ഹി​യ​റിം​ഗി​ൽ​ ​ചി​കി​ത്സ​യ്ക്ക് ​പോ​യി​ ​ലോ​ക് ​ഡൗ​ണി​നെ​ ​തു​ട​ർ​ന്ന് ​അ​വി​ടെ​ ​പെ​ട്ടു​പോ​യ​ ​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​ ​കു​ട്ടി​ക​ളും​ ​അ​വ​രു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ളും​ ​നാ​ട്ടി​ൽ​ ​തി​രി​ച്ചെ​ത്തി.​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​ഇ​ട​പെ​ട​ലി​നെ​ ​തു​ട​ർ​ന്ന് ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ 2.30​ ​ന് ​ര​ണ്ട് ​ബ​സു​ക​ളി​ലും​ ​ര​ണ്ട് ​കാ​റു​ക​ളി​ലു​മാ​യാ​ണ് 36​ ​കു​ടും​ബ​ങ്ങ​ളി​ലെ​ ​ര​ക്ഷി​താ​ക്ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ 106​ ​അം​ഗ​ ​സം​ഘം​ ​മു​ത്ത​ങ്ങ​ ​ചെ​ക്‌​പോ​സ്റ്റി​ലെ​ത്തി​യ​ത്.​ ​മ​ല​പ്പു​റം33,​ ​ക​ണ്ണൂ​ർ25,​ ​കോ​ഴി​ക്കോ​ട്18,​ ​കാ​സ​ർ​ക്കോ​ട്11,​ ​തൃ​ശൂ​ർ9,​ ​എ​റ​ണാ​കു​ളം4,​ ​വ​യ​നാ​ട്4,​ ​പാ​ല​ക്കാ​ട്2​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​തി​രി​കെ​യെ​ത്തി​യ​വ​രു​ടെ​ ​അം​ഗ​സം​ഖ്യ.​ ​ഇ​വ​രെ​ ​അ​വ​ര​വ​രു​ടെ​ ​വീ​ടു​ക​ളി​ൽ​ ​വെ​ച്ച് ​ആ​രോ​ഗ്യ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.

ആദ്യമെത്തിയവർ പോകാൻ വൈകി

തിരുവനന്തപുരം ഇ‍ഞ്ചിവിളയിലെ ചെക്ക് പോസ്‌റ്റിൽ ആദ്യമെത്തിയത് തൃശൂർ സ്വദേശികളായ രണ്ട് പേരായിരുന്നു.

ഡിജിറ്റൽ പാസുമായി നാഗർകോവിൽ, മാർത്താണ്ഡം എന്നിവിടങ്ങളിൽ നിന്നെത്തിയ ഇവരുടെ രേഖകൾ പരിശോധിച്ചെങ്കിലും കൊവിഡ് സ്ക്രീനിംഗും നാട്ടിലേക്കുള്ള വാഹനം വൈകിയതും കാരണം ഏറെനേരം കാത്തുനിൽക്കേണ്ടി വന്നു. തൃശൂരിൽ നിന്ന് വീട്ടുകാർ ഏർപ്പാടാക്കിയ വാഹനം ജില്ലാ കളക്‌ടറുടെ അനുമതി ലഭിച്ച് തിരുവനന്തപുരത്തേക്ക് എത്താനും വൈകി.