യാത്രാപാസ് ഇനിമുതൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നൽകും
Tuesday 05 May 2020 12:51 AM IST
തിരുവനന്തപുരം: ജില്ലയിലും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യാനുള്ള അനുമതിക്ക് അതത് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പാസ് നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പൊലീസിന്റെ വെബ്സൈറ്റ്, ഫേസ് ബുക്ക്‌പേജ് എന്നിവയിൽ ലഭ്യമാക്കിയിട്ടുള്ള പാസ്സിന്റെ മാതൃകയുടെ പ്രിന്റ്ഒൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകണം. ഇ-മെയിൽ വഴിയും അതത് പൊലീസ് സ്റ്റേഷനുകളിൽ അപേക്ഷ നൽകാം. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് പാസിന്റെ സാധുത. അത്യാവശ്യമുള്ള മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ വൈകിട്ട് ഏഴു മുതൽ അടുത്ത ദിവസം രാവിലെ ഏഴു വരെയുള്ള യാത്ര കർശനമായി നിരോധിച്ചിരിക്കുകയാണ്. അനുവാദം ലഭിക്കുന്നവർ സാമൂഹിക അകലം പാലിച്ചുവേണം യാത്ര ചെയ്യാൻ.