മാസ്ക് ധരിക്കാത്തതിന് 1767 കേസുകൾ

Tuesday 05 May 2020 12:57 AM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്താകെ ഇന്നലെ 3003 പേർക്കെതിരെ കേസെടുത്തു. അറ​സ്റ്റി​ലാ​യത് 3169 പേരാണ്. 1911 വാഹ​ന​ങ്ങളും പിടി​ച്ചെ​ടു​ത്തു. മാസ്‌ക് ധരിക്കാത്തതിന് 1767 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.