സ്പോർട്സ് കൗൺസിൽ യോഗം ഇന്ന്
Tuesday 05 May 2020 12:12 AM IST
തിരുവനന്തപുരം : കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ഒാൺലൈൻ യോഗം ഇന്ന് നടക്കും. തിരുവനന്തപുരത്തുളള സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങൾ നേരിട്ടും അല്ലാത്തവർ വീഡിയോ കോൺഫറൻസ് വഴിയും പങ്കെടുക്കുമെന്ന് കൗൺസിൽ വൃത്തങ്ങൾ അറിയിച്ചു. സ്പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനത്തെക്കുറിച്ചും കായിക താരങ്ങളുടെ പരിശീലനത്തെക്കുറിച്ചും യോഗത്തിൽ ചർച്ചയുണ്ടാകും.