മലയാളികളെ കൊണ്ടു വരുന്നതിൽ ആശയക്കുഴപ്പം
Tuesday 05 May 2020 12:25 AM IST
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ കൊണ്ടുവരുന്നതിൽ ആശയക്കുഴപ്പം. സംസ്ഥാനങ്ങൾ തമ്മിൽ ചർച്ച ചെയ്താണ് ഇവരെ അതത് സ്ഥലങ്ങളിൽ കൊണ്ടുവരേണ്ടതെന്നാണ് കേന്ദ്ര നിർദ്ദേശമെങ്കിലും പല സംസ്ഥാനങ്ങളിലും മലയാളികൾക്ക് അനുമതി കിട്ടിയില്ലെന്ന് പരാതി. സംസ്ഥാന അതിർത്തിയിലുള്ള ആറു കേന്ദ്രങ്ങളിലാണ് സംസ്ഥാന സർക്കാർ സ്വീകരണ കേന്ദ്രങ്ങൾ തുടങ്ങിയത്. തമിഴ് നാട്ടിലും കർണാടകത്തിലും പലർക്കും അതിർത്തിയിലെത്താൻ കഴിഞ്ഞില്ല. 1,66,263 പേരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരാനായി രജിസ്റ്റർ ചെയ്തതെങ്കിലും ആയിരത്തിൽ താഴെ പേർക്കേ കേരളത്തിലെത്താൻ കഴിഞ്ഞുളളൂ.