പത്രങ്ങൾക്ക് റെഗുലാരിറ്റി പരിശോധന വേണ്ട
Tuesday 05 May 2020 12:57 AM IST
തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗൺ ദീർഘിപ്പിച്ചതിനാൽ ഡി.എ.വി.പിയിൽ എം പാനൽ ചെയ്ത കേരളത്തിൽനിന്നുള്ള പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും റെഗുലാരിറ്റി പരിശോധനക്കായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ തിരുവനന്തപുരം ഓഫീസിൽ ഈ മാസം സമർപ്പിക്കേണ്ടതില്ല. സാധാരണഗതിയിൽ ഏപ്രിൽ മാസത്തെ കോപ്പികൾ മേയ് 15 നുള്ളിലാണ് പി.ഐ.ബി ഓഫീസുകളിൽ സമർപ്പിക്കേണ്ടിയിരുന്നത്. ഇതുമൂലം റെഗുലാരിറ്റി റദ്ദാക്കുകയോ,പരസ്യങ്ങൾ നൽകുന്നത് തടസപ്പെടുകയോ ചെയ്യില്ലെന്ന് ബ്യൂറോ ഒഫ് ഔട്ട്റീച്ച് ആൻഡ് കമ്മ്യൂണിക്കേഷൻ അറിയിച്ചു. ലോക്ക് ഡൗൺ കാലയളവ് കഴിഞ്ഞതിനു ശേഷം ഇതു സംബന്ധിച്ച പുതിയ നിർദ്ദേശം പുറപ്പെടുവിക്കും.