പി.എസ്.സി സാദ്ധ്യതാ പട്ടിക പ്രസി​ദ്ധീ​ക​രിക്കും

Tuesday 05 May 2020 1:40 AM IST

തിരുവനന്തപുരം: വിവിധ ജില്ല​ക​ളിൽ എൻ.​സി.​സി സൈനിക് വെൽഫ​യർ വകു​പ്പിൽ കാറ്റ​ഗറി നമ്പർ 282/18 വിജ്ഞാ​പന പ്രകാരം എൽ.​ഡി ടൈ​പ്പിസ്/ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക് വിമു​ക്ത​ഭ​ട​ന്മാർക്ക് മാത്രം സാദ്ധ്യതാ പട്ടിക പ്രസി​ദ്ധീ​ക​രിക്കാൻ മേയ് 4 ന്‌ചേർന്ന കമ്മി​ഷൻയോഗം തീരു​മാ​നിച്ചു. 2020 ജനു​വ​രി​യിൽ നടന്ന വകു​പ്പു​തല പരീ​ക്ഷ​ക​ളുടെ ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. 2020 ജൂലാ​യിലെ വിജ്ഞാ​പ​ന​ത്തിൽ, ജനു​വരി 2020 ലെ വിജ്ഞാ​പന പ്രകാരം അവ​ശേ​ഷി​ക്കുന്ന പരീ​ക്ഷ​കൾക്ക് അപേ​ക്ഷി​ച്ച​വർക്ക് ഫീസി​ളവ് നൽകി പരി​ഗ​ണി​ക്കും.

മെഡി​ക്കൽ വിദ്യാ​ഭ്യാസ വകു​പ്പിൽ കാറ്റ​ഗറി നമ്പർ 81/19 വിജ്ഞാ​പന പ്രകാരം അസി​സ്റ്റന്റ് പ്രൊഫ​സർ ഇൻ ഒഫ്താൽമോ​ളജി ചുരു​ക്ക​പ്പട്ടിക പ്രസി​ദ്ധീ​ക​രിക്കും. മല​പ്പുറം ജില്ല​യിൽ വിദ്യാഭ്യാസ വകു​പ്പിൽ കാറ്റ​ഗറി നമ്പർ 286/18 വിജ്ഞാ​പന പ്രകാരം ഫുൾടൈം ജൂനി​യർ ലാംഗ്വേജ് ടീച്ചർ അറ​ബിക് (യു.​പി.​സ്‌കൂൾ​-​ത​സ്തി​ക​മാ​റ്റം), കൊല്ലം എറ​ണാ​കുളം കാസർകോട് ജില്ല​ക​ളിൽ ആയുർവേദകോളേ​ജു​ക​ളിൽ കാറ്റ​ഗറി നമ്പർ 117/19, 118/19, 119/19 വിജ്ഞാ​പന പ്രകാരം ഫാർമ​സിസ്റ്റ്‌ഗ്രേഡ് 2 ആയു​വേദ ഒന്നാം എൻ.​സി.​എ അഭി​മുഖം നടത്തും.