ഹെൽമറ്റ് പരിശോധന കർശനമാക്കും
Wednesday 06 May 2020 12:00 AM IST
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ഹെൽമറ്റ് പരിശോധന കർശനമാക്കാൻ പൊലീസിന് നിർദ്ദേശം. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സജ്ഞയ് കുമാർ ഗുരുഡിനാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ ലോക്ക് ഡൗണിൽ ഇളവ് ലഭിച്ചതോടെ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കൂടി. ഇതിന് പിന്നാലെയാണ് ഹെൽമറ്റ് ധരിക്കാത്തവരെ പിടിക്കാൻ ഡി.ഐ.ജി നിർദ്ദേശം നൽകിയത്.