കൊവിഡ് ടെസ്റ്റ് നടത്തിയേ കൊണ്ടുവരൂ: കേന്ദ്രം
Wednesday 06 May 2020 12:40 AM IST
# ക്വാറന്റൈൻ 14 ദിവസം
തിരുവനന്തപുരം: കൊവിഡ് ടെസ്റ്റ് നടത്തിയശേഷമേ പ്രവാസികൾക്ക് യാത്രാനുമതി നൽകൂവെന്ന് കേന്ദ്രം ഇന്നലെ പുറത്തിറക്കിയ മാർഗനിർദേശത്തിൽ (സ്റ്രാൻഡേർഡ് ഒഫ് പ്രൊസിജിയർ- എസ്.ഒ.പി) വ്യക്തമാക്കി.
വരുന്നവരുടെ വിവരങ്ങൾ സംസ്ഥാനങ്ങൾക്ക് കൈമാറും. നിർബന്ധമായും ചുരുങ്ങിയത് 14 ദിവസം സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയണം. യാത്രയ്ക്ക് മുമ്പ് അതിനുള്ള സമ്മതപത്രം നൽകണം. സ്വന്തം ചെലവിലായിരിക്കും നിരീക്ഷണത്തിൽ കഴിയേണ്ടത്. 14 ദിവസത്തിന് ശേഷം കൊവിഡ് പരിശോധനാഫലം നെഗറ്റീവായാൽ വീട്ടിൽ 14 ദിവസം കൂടി നിരീക്ഷണത്തിൽ കഴിയണം.