ക്വാറന്റൈൻ കേന്ദ്രങ്ങളായി വീടുകളും ഹോട്ടലുകളും

Wednesday 06 May 2020 12:41 AM IST

തിരുവനന്തപുരം: പ്രവാസികൾക്കായി വിമാനത്താവളങ്ങളോട് ചേർന്നാണ് കേരളത്തിലെ ക്വാറന്റൈൻ കേന്ദ്രങ്ങൾ മിക്കതും സജ്ജമാക്കിയത്. എറണാകുളം, മലപ്പുറം ജില്ലകളിലാണ് കൂടുതൽ സൗകര്യങ്ങൾ. എറണാകുളത്ത് ഹോട്ടൽ മുറികളും വിവിധ ഹോസ്​റ്റലുകളും ഉൾപ്പെടെ 8000 മുറികൾ, 6000 വീടുകൾ എന്നിവ ലഭ്യമാണ്. മലപ്പുറം ജില്ലയിൽ 113 കെട്ടിടങ്ങളിൽ 7174 മുറികൾ ഉണ്ട്. 15000 മുറികൾ ഏറ്റെടുക്കാൻ കഴിയും.

തിരുവനന്തപുരത്ത് 11,217 പേർക്ക് സർക്കാർ ചെലവിൽ നിരീക്ഷണത്തിൽ കഴിയുന്നതിനും 6,471 പേർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനും സൗകര്യം. ഒരുക്കിയിട്ടുണ്ട്. ഹോസ്​റ്റലുകൾ, ഹോട്ടലുകൾ, ഓഡി​റ്റോറിയങ്ങൾ തുടങ്ങിയവ ഏ​റ്റെടുത്തിട്ടുണ്ട്. 261 സ്വകാര്യ ഹോട്ടലുകളാണ് സ്വന്തം ചെലവിൽ താമസസൗകര്യത്തിനായി കണ്ടെത്തിയിട്ടുള്ളത്.