സാമ്പത്തിക പ്രത്യാഘാതം പഠിക്കാൻ മൂന്നംഗ കമ്മിറ്റി

Thursday 07 May 2020 8:45 PM IST
money

തിരുവനന്തപുരം : ലോക്ക് ഡൗൺ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക തകർച്ചയെക്കുറിച്ച് പഠിക്കാൻ സർക്കാർ മൂന്നംഗ കമ്മിറ്റിയെ വച്ചു. ധനകാര്യ സെക്രട്ടറി ആ‌ർ.കെ സിംഗ് കൺവീനറായ കമ്മിറ്റിയിൽ ആസൂത്രണ ബോർഡ് അംഗം ആർ.രാമകുമാർ,​ മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ..കെ. എം. അബ്രഹാം എന്നിവർ അംഗങ്ങളാണ്.

നേരത്തേ, ആസൂത്രണ ബോർഡും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടും പഠനങ്ങൾ നടത്തിയിരുന്നു. 80,​000 കോടിയുടെ സാമ്പത്തിക നഷ്ടമാണ് ആസൂത്രണ ബോർഡ് പ്രാഥമിക നിരീക്ഷണത്തിൽ കണ്ടെത്തിയത്. സംസ്ഥാന ധനകാര്യ കമ്മിഷൻ മുൻ ചെയർമാൻ ഡോ.ബി.എ പ്രകാശ് സ്വന്തം നിലയ്ക്ക് നടത്തിയ പഠനത്തിൽ 77000 കോടിയുടെ നഷ്ടം കണ്ടെത്തി.